രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പിന്തുണയ്ക്കും; പ്രഖ്യാപിച്ച് ജെജെപി

ഈ വര്‍ഷം മാര്‍ച്ചില്‍ ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി പകരം നയബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്.

author-image
anumol ps
New Update
dhushyanth

ദുഷ്യന്ത് ചൗട്ടാല

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ചണ്ഡീഗഢ്: അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺ​ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി). സംസ്ഥാനത്ത് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായിരുന്നു ജെ.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഭരണകക്ഷിയായ ബി.ജെ.പിയുമായി യാതൊരു സഖ്യത്തിനും ഇനിയില്ലെന്നും ജെ.ജെ.പി. നേതാവും ഹരിയാന മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹമം ഇക്കാര്യം വ്യക്തമാക്കിയത്. 

ഈ വര്‍ഷം മാര്‍ച്ചില്‍ ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി പകരം നയബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലും ജെ.ജെ.പി. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഒരിടത്തും ജെ.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായ ദീപേന്ദര്‍ സിങ് ഹൂഡ റൊഹ്തക് മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമുഖനായ വ്യക്തിയേയോ ഏതെങ്കിലും കായികതാരത്തേയോ മത്സരിപ്പിക്കണമെന്ന നിബന്ധനയോടെയാണ് ജെ.ജെ.പി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

rajyasabha election jjd hariyana