കള്ളപ്പണം: ജാര്‍ഖണ്ഡ് മന്ത്രി പിടിയില്‍

ഇ ഡി യുടെ റാഞ്ചിയിലുള്ള ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇ ഡി അറിയിച്ചു.

author-image
Sruthi
New Update
arrest

jharkhand minister arrest

Listen to this article
0.75x 1x 1.5x
00:00 / 00:00

കള്ളപ്പണ ഇടപാട് കേസില്‍ ജാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്തത്.ഇ ഡി യുടെ റാഞ്ചിയിലുള്ള ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇ ഡി അറിയിച്ചു.ആലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ലാല്‍, വീട്ടുജോലിക്കാരന്‍ ജഹാംഗീര്‍ ആലം എന്നിവരില്‍ നിന്ന് കഴിഞ്ഞയാഴ്ച ഇ ഡി 32 കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. പിന്നാലെ ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തു.

 

 

jharkhand minister