എൻഡിഎയിൽ വീണ്ടും ഭിന്നാഭിപ്രായം; ഇസ്രയേലിന് ആയുധം നൽകരുതെന്ന പ്രതിപക്ഷ ആവശ്യത്തിനൊപ്പം ജെഡിയു

പലസ്തീൻ ജനതയെ വംശഹത്യ നടത്തുന്ന ഇസ്രയേൽ നടപടിയെ സംയുക്ത പ്രസ്താവനയിൽ അപലപിച്ചിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി വിഷയത്തിലും ജെഡിയു നേരത്തെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

author-image
Vishnupriya
New Update
jdu
Listen to this article
0.75x 1x 1.5x
00:00 / 00:00

പട്ന: ഇസ്രയേലിന് ഇന്ത്യ ആയുധം നൽകുന്നതു നിർത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾക്കൊപ്പം ചേർന്നു എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു ജനറൽ സെക്രട്ടറി കെ.സി.ത്യാഗി ഒപ്പുവച്ചു.

പലസ്തീൻ ജനതയെ വംശഹത്യ നടത്തുന്ന ഇസ്രയേൽ നടപടിയെ സംയുക്ത പ്രസ്താവനയിൽ അപലപിച്ചിട്ടുണ്ട്. ജാവേദ് അലിഖാൻ എംപി (സമാജ്‌വാദി പാർട്ടി), സഞ്ജയ് സിങ് എംപി, പങ്കജ് പുഷ്കർ എംഎൽഎ (ആം ആദ്മി പാർട്ടി), ഡാനിഷ് അലി, മീം അഫ്സൽ (കോൺഗ്രസ്) തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച മറ്റു നേതാക്കൾ.

വഖഫ് നിയമ ഭേദഗതി വിഷയത്തിലും ജെഡിയു നേരത്തെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എൻഡിഎ സഖ്യകക്ഷിയാണെങ്കിലും സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് ബിജെപിക്ക് മുന്നിലേക്ക് ജെഡിയു നൽകുന്നത്. 

JDU israel