'നിലവിൽവരാൻപോകുന്നത് മൂന്നിലൊന്ന് മോദി സർക്കാർ'; പരിഹാസവുമായി ജയറാം രമേശ്

വിജയ ശതമാനത്തിൽ ഇടിവ് നേരിട്ടതോടെ സർക്കാർ രൂപവത്കരണത്തിന് സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവരുമായി ബിജെപി ചർച്ചകൾ നടത്തിവരികയാണ് .

author-image
Vishnupriya
New Update
ja

ജയറാം രമേശ്, നരേന്ദ്ര മോദി

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി:  അവകാശവാദങ്ങളെല്ലാം കാറ്റി ൽ പറത്തി ലോക് സഭാ തിരഞ്ഞെടുപ്പിൽ വിജയ ശതമാനത്തിൽ ഇടിവ് നേരിട്ടതോടെ സർക്കാർ രൂപവത്കരണത്തിന് സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവരുമായി ബിജെപി ചർച്ചകൾ നടത്തിവരികയാണ് . ഇതിനിടയിൽ, മൂന്നാം വട്ടവും സർക്കാർ രൂപവത്കരിക്കുമെന്ന മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൺഗ്രസ് നേതാവ് ജയറാം രമേശ്.

മൂന്നാംവട്ടവും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് എൻ ഡി എ ആവര്‍ത്തിച്ച് പറഞ്ഞാലും അടിസ്ഥാനപരമായി നോക്കിയാൽ 'മൂന്നിലൊന്ന് മോദി സര്‍ക്കാര്‍' മാത്രമായിരിക്കും നിലവിൽ വരുന്നതെന്ന് ജയറാം രമേശ് ആരോപിച്ചു. 'മോദി 3.0 സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവർ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ രൂപീകരിക്കാന്‍ പോകുന്നത് അടിസ്ഥാനപരമായി 1/3 മോദി സര്‍ക്കാർ ആയിരിക്കും, ജയറാം രമേശ് എകസില്‍ പങ്കു വെച്ച കുറിപ്പിലൂടെ പരിഹസിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റിന്‍റെ കേവല ഭൂരിപക്ഷം ബി.ജെ.പി ക്ക് നേടാനാകാതെ വന്നതോടെ സഖ്യകക്ഷികളുടെ പിന്തുണ ബിജിപയ്ക്ക് വേണ്ടിയിരുന്നു. ഒറ്റയ്ക്ക് 240- സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ നേടിയത്.

BJP jayaram ramesh modi goverment