മോദിയോട് അമിത കരുതൽ:  തിരഞ്ഞെടുപ്പ് കമ്മിഷനും മോദിക്കുമെതിരെ തുറന്നടിച്ച്‌ ജയറാം രമേശ്

തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ജയറാം രമേശ് പ്രതികരണവുമായി രംഗത്തുവന്നത്

author-image
Rajesh T L
Updated On
New Update
jayaram ramesh

ജയറാം രമേശ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:  തിരഞ്ഞെടുപ്പ് കമ്മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത കരുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.   മോദിക്കെതിരായ പരാതികളിൽ കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷൻറെ നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ് പറഞ്ഞു.

കോൺഗ്രസിൻറെ തിരഞ്ഞെടുപ്പു പ്രകടന പത്രികയെ വര്‍ഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തത്. കോൺഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോൾ ബിജെപി പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ബിജെപി ഇപ്പോൾ വിഷമത്തിലാണെന്നും നുണകളിൽ അധിഷ്ഠിതമാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെന്നും ജയറാം രമേശ് തുറന്നടിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ജയറാം രമേശ് പ്രതികരണവുമായി രംഗത്തുവന്നത്. തിങ്കളാഴ്ചയ്ക്കകം പാർട്ടി അധ്യക്ഷൻമാർ വിശദീകരണം നൽകണമെന്നാണ് നിർദേശം. രാഹുൽ പ്രസംഗങ്ങളിലൂടെ ‘തെക്ക്–വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് കമ്മിഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

election commission narendramodi jayaram ramesh