നളന്ദയിൽ പോളിങ് ഏജന്റ് കൊല്ലപ്പെട്ടു: ദുരൂഹത; പിന്നിൽ ആർജെഡിയെന്ന് ആരോപണം

പുലർച്ചെ അനിൽ കുമാറിനെ വീടിനു സമീപമുള്ള പാടത്ത് മർദ്ദനമേറ്റ പരുക്കുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

author-image
Vishnupriya
New Update
crime 1

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പട്ന:  നളന്ദയിൽ ജനതാദൾ (യു) പോളിങ് ഏജന്റ് കൊല്ലപ്പെട്ടു. അനിൽ കുമാർ (62)  ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ അനിൽ കുമാറിനെ വീടിനു സമീപമുള്ള പാടത്ത് മർദ്ദനമേറ്റ പരുക്കുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ ആർജെഡിയാണെന്നു നളന്ദ ലോക്സഭാ മണ്ഡലത്തിലെ ജെഡിയു സ്ഥാനാർഥി കൗശലേന്ദ്ര കുമാറും അനിൽ കുമാറിന്റെ കുടുംബാംഗങ്ങളും ആരോപിച്ചു. 

പുലർച്ചെ അനിൽകുമാർ പാടത്തേക്ക് പോയതാണെന്നു വീട്ടുകാർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനിൽ കുമാറിനെ കൊല്ലുമെന്നു ആർജെഡിക്കാർ വോട്ടെടുപ്പു ദിവസം ഭീഷണിപ്പെടുത്തിയിരുന്നതായി കൗശലേന്ദ്ര കുമാർ ആരോപിച്ചു. ജൂൺ ഒന്നിനായിരുന്നു നളന്ദ മണ്ഡലത്തിൽ വോട്ടെടുപ്പ്. സംശയമുള്ളവരുടെ പേരുവിവരം പൊലീസിനു കൈമാറിയിട്ടുണ്ട്.

janata dal polling agent