കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും

പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്. നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

author-image
anumol ps
New Update
omar abdullah

 

 

ശ്രീന​ഗ‌ർ: രാജ്യം ഉറ്റുനോക്കിയിരുന്ന ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പിന് ഒടുവിൽ ഉത്തരമായി. ജമ്മു കശ്മീർ ഇനി കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ഭരിക്കും. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്. നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമർ അബ്ദുള്ള നിലവിൽ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ആണ്. ബഡ്ഗാം മണ്ഡലത്തിൽ നിന്നുമായിരുന്നു അദ്ദേഹം മികച്ച വിജയം നേടിയത്. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിന് തോൽപ്പിച്ചായിരുന്നു ഒമറിൻ്റെ വിജയം.

ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റിൽ ഒതുങ്ങി. കശ്മീരിൽ മത്സരിച്ച രണ്ടിടത്തും ഒമർ അബ്ദുല്ല വിജയിച്ചു. മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ തോറ്റു. കുൽഗാമയിൽ അഞ്ചാം തവണയും സിപിഎം നേതാവ് തരിഗാമി വിജയിച്ചു.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു നിയോജക മണ്ഡലത്തിൽ ആംആദ്മി പാർട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥി മെഹ്‌റാജ് മാലിക്ക് വിജയിച്ചത്. ബിജെപിയുടെ ഗജയ് സിങ് റാണയെയാണ് മെഹ്‌റാജ് മാലിക്ക് പരാജയപ്പെടുത്തിയത്. 4770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മെഹ്‌റാജ് മാലിക്കിന്റെ വിജയം.

INDIA alliance omar abdullah national conference jammu kashmir election