ജമ്മുകശ്മീര്‍ ബിജെപി വിരുദ്ധസഖ്യം ഭരിക്കും: ഫാറൂഖ് അബ്ദുള്ള

ഇക്കുറി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇന്ത്യ മുന്നണിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ പിഡിപി ആഗ്രഹിക്കുന്നുണ്ട്.

author-image
Prana
New Update
farooq abdulla

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണി അധികാരത്തിലെത്തുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള. ഇക്കുറി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇന്ത്യ മുന്നണിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ പിഡിപി ആഗ്രഹിക്കുന്നുണ്ട്. എല്ലാവരുടേയും പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന് ഇപ്പോള്‍ പറയാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. വരുന്ന സര്‍ക്കാരിന് മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ട്. തൊഴിലില്ലായ്മയും വികസനമുരടിപ്പും പരിഹരിക്കണമെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാനുള്ള കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. എംഎല്‍എമാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്യാനാകില്ല. ഗവര്‍ണര്‍ ഡല്‍ഹിയുടെ പ്രതിനിധിയാണ്. അദ്ദേഹത്തിന് എംഎല്‍എമാരെ നോമിനേറ്റ് ചെയ്യാന്‍ അധികാരമില്ല. നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേകളുടെ പ്രവചനം. കശ്മീരില്‍ കോണ്‍ഗ്രസ് -നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് 30നും 45നും ഇടയില്‍ സീറ്റുകള്‍ ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ സീ വോട്ടര്‍ സര്‍വേയില്‍ ജമ്മുവില്‍ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് സര്‍വേ ഫലം. 27 മുതല്‍ 31 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം പുറത്തുവന്നിരിക്കുന്നത്. ഇന്‍ഡ്യ സഖ്യം 11 മുതല്‍ 15 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചനമുണ്ട്. അതേ സമയം ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് റിപ്പബ്ലിക് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 20 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നും എന്‍സി കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകളും നേടും. പിഡിപി 4 മുതല്‍ 7 വരെ സീറ്റുകള്‍, മറ്റുള്ളവ 12 മുതല്‍ 16 എന്നിങ്ങനെയാണ് സീറ്റുകളുടെ പ്രവചന ഫലങ്ങള്‍.

assembly election jammu kashmir farooq abdullah national conference