നദ്ദയ്ക്ക് പകരം ഇനിയാര് ബിജെപിയെ നയിക്കും: ചര്‍ച്ച സജീവം

പ്രഹ്‌ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കും സാധ്യത നിലനിന്നിരുന്നു. എന്നാല്‍ ഇവരെല്ലാം കേന്ദ്രമന്ത്രിമാരായ സാഹചര്യത്തില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാള്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്

author-image
Rajesh T L
New Update
naddha

j p Nadda updates

Listen to this article
0.75x 1x 1.5x
00:00 / 00:00

അധ്യക്ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ ജെ പി നദ്ദ. ഇതോടെ പാര്‍ട്ടിയുടെ പുതിയ നായകന്‍ ആരാണെന്ന ചര്‍ച്ച സജീവമായി. ജെ പി നദ്ദ മോദി മന്ത്രിസഭയിലെ നാലാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. നദ്ദയുടെ പിന്‍ഗാമിയായി പറഞ്ഞുകേട്ടിരുന്ന നേതാക്കളെല്ലാം കേന്ദ്ര മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആയിരുന്നു ദേശീയ അധ്യക്ഷനാകാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തെക്കൂടാതെ പ്രഹ്‌ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കും സാധ്യത നിലനിന്നിരുന്നു. എന്നാല്‍ ഇവരെല്ലാം കേന്ദ്രമന്ത്രിമാരായ സാഹചര്യത്തില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാള്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്

 

J P Nadda