ന്യൂഡല്‍ഹി: ജെപി നദ്ദ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതൃത്വം. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തില്‍ ജെപി നദ്ദയേയും ഉള്‍പ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കും എന്നാണ് ലഭ്യമാകുന്ന വിവരം. ബിജെപി അധ്യക്ഷ സ്ഥാനം വഹിക്കുന്ന നദ്ദയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് നേതൃത്വവുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പേരാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചതെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. നിലവില്‍ ആരാണ് അധ്യക്ഷന്‍ എന്ന കാര്യത്തില്‍ ബിജെപി നേതൃത്വം ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.