ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. രാജ്യസഭയിലാണ് നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്. യിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നും ജെ.പി.നഡ്ഡ രാജ്യസഭയില്‍ അറിയിച്ചു.എ
എയിംസുകള്‍ സ്ഥാപിക്കുന്നത് രാജ്യത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന നടപടിയാണ്. എല്ലാ സംസ്ഥാനങ്ങളെയും അതിനായി പരിഗണിക്കും. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് പുതിയ എയിംസുകള്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 200 ഏക്കര്‍ ഭൂമിയാണ് എയിംസിനു വേണ്ടി കേരളം ഉറപ്പു നല്‍കിയത്. ഇതില്‍ കെഎസ്‌ഐഡിസിയുടെ കൈവശം ഉണ്ടായിരുന്ന 150 ഏക്കര്‍ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. ഭാവി വികസനം കൂടി ലക്ഷ്യമാക്കി 250 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ കിനാലൂരില്‍ സജ്ജമാക്കുന്നത്. 100 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നാണ് ഏറ്റെടുക്കേണ്ടത്.