രാമസേതുവിന്റെ ആദ്യ സമുദ്രാന്തർ രേഖാചിത്രം നിർമ്മിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ

ഒരു സയന്റിഫിക് ജേർണലിലെ പഠനത്തിലാണ് ഐഎസ്ആർഒയിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Anagha Rajeev
New Update
ramasethu
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: രാമസേതുവിന്റെ കടലിനടിയിലെ ഭൂപടം ആദ്യമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. യുഎസ് സാറ്റലൈറ്റ് ഡേറ്റ അനുസരിച്ചാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ രാമസേതുവിന്റെ മാപ്പ് തയ്യാറാക്കിയത്. ഇതോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ബന്ധിപ്പിക്കുന്ന ലാൻഡ് ബ്രിഡ്ജിന്റെ ഉത്ഭവം സംബന്ധിച്ച വിവാദങ്ങൾക്ക് പരിഹാരമായേക്കും.

29 കിലോമീറ്റർ നീളുന്ന പാതയുടെ ആദ്യ സമുദ്രാന്തർ രേഖാചിത്രമാണ് തയ്യാറാക്കിയത്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും എട്ടുമീറ്റർ ഉയരമുണ്ടിതിന്. ഒരു സയന്റിഫിക് ജേർണലിലെ പഠനത്തിലാണ് ഐഎസ്ആർഒയിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ ഇക്കാര്യം വ്യക്തമാക്കിയത്. കടൽവെള്ളത്തിനുള്ളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഫോട്ടോൺ അഥവാ പ്രകാശ കണികകളടങ്ങിയിട്ടുള്ള സാറ്റലൈറ്റിലെ ലേസർ ആൾട്ടിമീറ്റർ ഉപയോഗിച്ചാണ് സമുദ്രാന്തർഭാഗത്തെ നിർമ്മിതിയെക്കുറിച്ച് മനസ്സിലാക്കിയത്.

ഇന്ത്യയുടെ തെക്കു കിഴക്കൻ മുമ്പായ ധനുഷ്‌കോടിയിൽ നിന്നും ശ്രീലങ്കയിലെ വടക്കുപടിഞ്ഞാറൻ മുനമ്പായ മാന്നാർ ഐലൻഡിലെ തലൈമാന്നാർ വരെയാണ് രാമസേതു ഉള്ളത്. ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയിൽ നിർമ്മിച്ച പാലമാണിത്.  രാവണൻ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ സീതയെ രക്ഷപ്പെടുത്തുന്നതിനായി ശ്രീരാമന് പോകാനായി വാനരസേന നിർമ്മിച്ചതാണ് രാമസേതു എന്നാണ് രാമായണത്തിൽ പറയുന്നത്.

isro Rama Sethu