ഐഎസ്ആർഒയുടെ എസ്എസ്എൽവി-ഡി3 ദൗത്യം വിജയിച്ചു

വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ EOS 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐഎസ്ആർഒയ്ക്കായി.

author-image
Anagha Rajeev
New Update
isro mission
Listen to this article
0.75x 1x 1.5x
00:00 / 00:00

ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു.

വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ EOS 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐഎസ്ആർഒയ്ക്കായി. സ്‌മോൾ ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ എസ്എസ്എൽവി-ഡി3/ഇഒഎസ്-08ൻ്റെ മൂന്നാമത്തെ വികസന വിമാനം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.

new project of isro isro ISRO satellite