ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രപരിസരത്തെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് സ്‌നിഫർ ഡോഗുകളെ അടക്കം കൊണ്ടു വന്ന് നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും സന്ദേശത്തിൽ പരാമർശിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ, ജാഫർ സാദിഖിന്റെ അറസ്റ്റിനെ തുടർന്ന് രാജ്യാന്തര സമ്മർദ്ദം ഉയർന്നുവെന്നും കേസിൽ എംകെ സ്റ്റാലിൻ കുടുംബത്തിന്റെ പങ്കാളിത്തത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ഇത്തരം സ്ഫോടനങ്ങൾ അനിവാര്യമാണെന്നും ഇമെയിലിൽ പറയുന്നു. ഇ മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.