മുംബൈ: സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഐഎസ് ബന്ധമുള്ളയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. റിസ് വാൻ അലിയെന്നയാളെയാണ് ഡൽഹി പൊലീസിന്റെ പ്രത്യക സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഐഎസ് പൂനെ മൊഡ്യൂൾ കേസിൽ എൻഐഎ അന്വേഷിക്കുന്നയാളാണ് പിടിയിലായ റിസ് വാൻ. ഇയാളെയും കൂട്ടരെയും കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ നിന്ന് രണ്ടാം വർഷം പഠനം ഉപേക്ഷിച്ച റിസ് വാൻ നേരത്തെ ഡൽഹി പൊലീസിന്റെ ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. ഇയാളും കൂട്ടാളികളുമായ ഷാനവാസ് ആലം, തൽഹ ലിയാക്കത്ത് ഖാൻ, ദയ്‌പെർവാല എന്നിവർ ചേർന്നാണ് പൂനെയിൽ സ്‌ഫോടനം നടത്തിയെതന്നാണ് എൻഐഎയുടെ നിഗമനം.
കേസിലെ പ്രതികളെല്ലാം ഐഎസിന്റെ സ്ലീപ്പർ മൊഡ്യൂളിലെ അംഗങ്ങളാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഡൽഹിയിലും മുംബൈയിലും റിസ് വാൻ പ്രധാന സ്ഥാപനങ്ങൾ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.