ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി 'ഐഎന്‍എസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷന്‍ ചെയ്തു. ഐഎന്‍എസ് അരിഘട്ട്, ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറും. വിശാഖപട്ടണത്ത് നടന്ന ചടങ്ങില്‍ വച്ചാണ് രാജ്‌നാഥ് സിങ് അന്തര്‍വാഹിനി കമ്മിഷന്‍ ചെയ്തത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേള്‍ ത്രിപാഠി, ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി, ഉന്നത ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാന്‍ഡിന് കീഴിലായിരിക്കും ഐഎന്‍എസ് അരിഘട്ട് പ്രവര്‍ത്തിക്കുക.
അതീവ രഹസ്യമായിട്ടായിരുന്നു ഐഎന്‍എസ് അരിഘട്ടിന്റെ നിര്‍മാണം നടന്നത് ആണവ മിസൈല്‍ അന്തര്‍വാഹിനിയുടെ വിവരങ്ങളും പ്രതിരോധ മന്ത്രാലയം അധികം പുറത്തുവിട്ടിരുന്നില്ല. 6,000 ടണ്‍ ഭാരമുള്ള ഐഎന്‍എസ് അരിഘട്ട്, ഇന്തോ -പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരീക്ഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. ആണവ ബാലിസ്റ്റിക് മിസൈലായ കെ15 ആയിരിക്കും ഐഎന്‍എസ് അരിഘട്ടില്‍ ഉപയോഗിക്കുക.
മാസങ്ങളോളം വെള്ളത്തിനടിയില്‍ തുടരാന്‍ കഴിയുന്ന രീതീയിലാണ് ഐഎന്‍എസ് അരിഘട്ടിന്റെയും നിര്‍മാണം. ഇന്‍ഡോപസഫിക് സമുദ്ര മേഖലയിലെ മധ്യഭാഗത്തായി ഇന്ത്യയുടെ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ രണ്ട് ആണുവായുധ മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്ളത് നാവികസേനയ്ക്ക് മേഖലയില്‍ കരുത്ത് പകരും പ്രത്യേകിച്ച് മേഖലയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യക്ക് ഇതുവഴി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനിയായ 'ഐഎന്‍എസ് അരീദാമാന്‍' നിര്‍മാണവും പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം തന്നെ ഈ ആണവ മിസൈല്‍ അന്തര്‍വാഹിനി കമ്മിഷന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി ഇനി ഐഎന്‍എസ് അരിഘട്ട്
ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി 'ഐഎന്‍എസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷന്‍ ചെയ്തു. ഐഎന്‍എസ് അരിഘട്ട്, ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറും.
New Update
/