ഡോക്ടര്‍ പറഞ്ഞു: വെയില്‍ കൊള്ളിക്കാന്‍ ആശുപത്രി ടെറസിലിട്ട നവജാത ശിശു മരിച്ചു

രാവിലെ 11മണിക്ക് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തി.മുപ്പതുമിനുട്ടോളം ഇപ്രകാരം കുട്ടിയെ പൊരിവെയിലത്ത് കിടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് അനക്കമില്ലാതാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

author-image
Web Desk
New Update
death

infant death case

Listen to this article
0.75x 1x 1.5x
00:00 / 00:00

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അരമണിക്കൂറോളം ചൂടുള്ള വെയില്‍ കൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ഭുഗായി സ്വദേശിനിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പ് സിസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നഗരത്തിലെ രാധാ രാമന്‍ റോഡിലുള്ള ശ്രീ സായ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നത്.

അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിയെ വെയില്‍ കൊള്ളിക്കുന്നതിനായി രാവിലെ 11മണിക്ക് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തി.മുപ്പതുമിനുട്ടോളം ഇപ്രകാരം കുട്ടിയെ പൊരിവെയിലത്ത് കിടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് അനക്കമില്ലാതാവുകയും മരണം സംഭവിക്കുകയുമായിരുന്നു.സൂര്യാഘാതമാവാം കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക നിഗമനം.

 

infant death