ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് വിക്ഷേപിച്ചു

ആറായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. ചെറു റോക്കറ്റ് പരിസ്ഥിതി സൗഹൃദമാണെന്ന് അധികൃതര്‍ പറഞ്ഞു. 

author-image
Athira Kalarikkal
New Update
rocket 1

Launch of Mission Rhumi 2024 in Thiruvidanthai

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്‌പേസ് സോണ്‍ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് 'റൂമി' വിക്ഷേപിച്ചു. കോസ്മിക് റേഡിയേഷന്‍ തീവ്രത ഉള്‍പ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത 3 ക്യൂബ് ഉപഗ്രഹങ്ങളുമായാണ് വിക്ഷേപിച്ചത്. കേളമ്പാക്കത്തെ മൊബൈല്‍ ലോഞ്ച് പാഡില്‍ നിന്ന് ശനിയാഴ്ച രാവിലെ 7.15നായിരുന്നു വിക്ഷേപണം.

ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്കു മടങ്ങാന്‍ ശേഷിയുള്ളതാണു 80 കിലോ ഭാരം വരുന്ന 'റൂമി'. 3 ഉപഗ്രഹങ്ങളും ഭൂമിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിലെ പാരച്യൂട്ടുകള്‍ ഉപയോഗപ്പെടുത്തി ഭൂമിയിലേക്കു തിരികെയിറങ്ങും. ആറായിരത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. ചെറു റോക്കറ്റ് പരിസ്ഥിതി സൗഹൃദമാണെന്ന് അധികൃതര്‍ പറഞ്ഞു. 

 

 

india launch hybrid rocket