ട്രംപിനൊപ്പം കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി

സെന്‍സെക്‌സ് ഇന്ന് 640ഓളം പോയിന്റ് ഉയര്‍ന്ന് 80,115 വരെയെത്തി. ഇന്നലെ അമേരിക്കയില്‍ വോട്ട് എണ്ണാന്‍ തുടങ്ങിയതുമുതല്‍ ഓഹരിവിപണി നല്ല ഉന്മേഷത്തിലായിരുന്നു.

author-image
Prana
New Update
stock market

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപ് മുന്‍തൂക്കം നേടിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലും കുതിപ്പ്. സെന്‍സെക്‌സ് ഇന്ന് 640ഓളം പോയിന്റ് ഉയര്‍ന്ന് 80,115 വരെയെത്തി. ഇന്നലെ അമേരിക്കയില്‍ വോട്ട് എണ്ണാന്‍ തുടങ്ങിയതുമുതല്‍ ഓഹരിവിപണി നല്ല ഉന്മേഷത്തിലായിരുന്നു. 24,308ല്‍ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയര്‍ന്നു. ഇന്നത്തെ വ്യാപാരം അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ സെന്‍സെക്‌സുള്ളത് 853 പോയിന്റ് (+1.07%) 80,330ലും നിഫ്റ്റി 254.40 പോയിന്റ് (1.05%) ഉയര്‍ന്ന് 24,4670ലും ആണ്.
ട്രംപിന് സാധ്യത വര്‍ധിച്ചതോടെ, യുഎസ് ഓഹരി വിപണികളായ ഡൗ ഡോണ്‍സ്, നാസ്ഡാക്, എസ് ആന്‍ഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ്, ഓസ്‌ട്രേലിയന്‍, കൊറിയന്‍ സൂചികകളും ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണികളും ഉഷാറിലായി.
ട്രംപ് വരുന്നത് ചൈനയുമായുള്ള വ്യാപാരപ്പോര് കൂടുതല്‍ കനക്കാന്‍ ഇടയാക്കിയേക്കും. ഇത് യുഎസില്‍ നിന്നടക്കമുള്ള ആഗോള കമ്പനികളെ ചൈന+1 നയത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചേക്കുമെന്നതാണ് ഇന്ത്യയ്ക്കു നേട്ടമാകുക.
ചൈനയില്‍നിന്ന് സാന്നിധ്യം സമീപത്തെ മറ്റ് അനുകൂലരാജ്യങ്ങളിലേക്ക് മാറ്റുന്ന നയമാണിത്. ചൈനയെ കൈവിടുന്ന കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപവും സാന്നിധ്യവും കൂട്ടാന്‍ ഇത് സഹായിച്ചേക്കും. ഐടി കമ്പനികളുടെ മുന്നേറ്റമാണ് ഇന്ന് ഓഹരിവിപണി കുതിക്കാന്‍ കാരണമായത്. ഇന്ത്യന്‍ ഐടി കമ്പനികളുടെ മുഖ്യവിപണിയാണ് യുഎസ്. മാത്രമല്ല, ട്രംപ് അധികാരത്തില്‍ വന്നാല്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്.

 

indian stock market nifty bse donald trump