കടലില്‍ കാവലായി ഇന്ത്യന്‍ നാവികസേന

ശത്രുരാജ്യത്തിന്റെ അന്തര്‍വാഹിനിയുടെയും ഹെലികോപ്ടറുകളുടെയുമൊക്കെ ചലനം രഹസ്യമായി നിരീക്ഷിച്ച് ഉടന്‍ തന്നെ പാഞ്ഞെത്തി പ്രത്യാക്രണം നടത്താനുള്ള അന്തര്‍വാഹിനികളായിരിക്കും ഇവിടെ സജ്ജീകരിക്കുക. നിലവില്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഒരു രഹസ്യ നാവിക താവളമുണ്ട്. ആണവ അന്തര്‍വാഹിനികള്‍ സൂക്ഷിക്കുന്ന ഇന്ത്യയുടെ രഹസ്യ നാവിക താവളമാണ് ഐഎന്‍എസ് വര്‍ഷ. ഈ നാവിക താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡാണ്. വിശാഖപട്ടണമാണ് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം.

author-image
Rajesh T L
New Update
VARSSSS

INS VARSHA

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ചൈനയുടെയും പാകിസ്ഥാന്റെയുമൊക്കെ ഭീഷണി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തിനും അയല്‍ രാജ്യങ്ങള്‍ക്കും കാവലായി ഇന്ത്യയ്ക്ക് ചുറ്റും കടലില്‍ രഹസ്യ ആണവ അന്തര്‍വാഹിനി കേന്ദ്രങ്ങളള്‍ നിര്‍മ്മിക്കുകയാണ് ഇന്ത്യ എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

അടുത്തിടെ പുറത്തുവന്ന ഒരു ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ത്യയുടെ അടുത്ത ആണവ അണന്തര്‍വാഹിനി കേന്ദ്രം നിര്‍മ്മിക്കുന്നത് കൊച്ചി തുറമുഖത്തിന് സമീപമാണെന്നാണ് വിവരം. ശത്രുവിന്റെ കണ്ണില്‍പ്പെടാതെ 25 ഓളം ആണവ അന്തര്‍വാഹിനികള്‍ ഇവിടെ സൂക്ഷിക്കാനാകുമെന്നാണ് പറയുന്നത്.

ശത്രുരാജ്യത്തിന്റെ അന്തര്‍വാഹിനിയുടെയും ഹെലികോപ്ടറുകളുടെയുമൊക്കെ ചലനം രഹസ്യമായി നിരീക്ഷിച്ച് ഉടന്‍ തന്നെ പാഞ്ഞെത്തി പ്രത്യാക്രണം നടത്താനുള്ള അന്തര്‍വാഹിനികളായിരിക്കും ഇവിടെ സജ്ജീകരിക്കുക. നിലവില്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഒരു രഹസ്യ നാവിക താവളമുണ്ട്. ആണവ അന്തര്‍വാഹിനികള്‍ സൂക്ഷിക്കുന്ന ഇന്ത്യയുടെ രഹസ്യ നാവിക താവളമാണ് ഐഎന്‍എസ് വര്‍ഷ. ഈ നാവിക താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡാണ്. വിശാഖപട്ടണമാണ് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം.

നേരത്തെ ഗംഗാവരത്ത് നാവിക താവളം നിര്‍മ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് വിശാഖപട്ടണത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള റാംബിലിയിലേക്ക് മാറ്റുകയായിരുന്നു. വിശാഖപട്ടണം തുറമുഖം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ നാവിക സേനയുടേയും ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും കപ്പലുകള്‍ നിരവധിയാണ്. എല്ലാ കപ്പലുകളും  വിശാഖപട്ടണത്തില്‍ പാര്‍ക്ക് ചെയ്യുവാനുള്ള ഇടമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.  2006ല്‍ 15 യുദ്ധക്കപ്പലുകളാണ്  ഐഎന്‍എസ് വര്‍ഷ നാവിക താവളത്തില്‍ നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 46 ആയി എണ്ണം ഉയര്‍ന്നിരിക്കുകയാണ്. യുദ്ധക്കപ്പലുകളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുവരികയുമാണ്. അതേസമയം കുറഞ്ഞത് എട്ടു മുതല്‍ 12 വരെ എണ്ണം അന്തര്‍വാഹിനികളും ഐഎന്‍എസ് വര്‍ഷ നാവിക താവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും.

ഐഎന്‍എസ് വര്‍ഷ നിര്‍മ്മിക്കുന്നത് വര്‍ഷ പ്രൊജക്ടിന് കീഴിലാണ്. ഇത് നേവല്‍ ആള്‍ട്ടര്‍നേറ്റീവ് ഓപ്പറേഷന്‍ ബേസ് രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഈ വര്‍ഷം ഇതിന്റെ പണി പൂര്‍ത്തിയാക്കും. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാവിക താവളം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയത്. അന്നുമുതല്‍ മുടക്കമില്ലാതെ നിര്‍മ്മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ നാവിക ശക്തി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നതും.

ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലാണ് റാംബിലി നേവല്‍ ബേസ് സ്ഥിതി ചെയ്യുന്നത്. കിഴക്ക്- പടിഞ്ഞാറ് തീരങ്ങള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സംരക്ഷണ വലയം തീര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ സ്ഥാനം. നേവല്‍ ബേസ് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡസന്‍ കണക്കിന് തുരങ്കങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. തുരങ്കളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി ഓപ്പണ്‍ സോഴ്സ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പുറത്തു കാണാത്ത രീതിയില്‍ ഭൂഗര്‍ഭ രീതിയിലാണ് ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നതെന്നുള്ളതാണ് പ്രത്യേകത.

ആണവോര്‍ജ്ജ ശേഷിയുള്ള എട്ടു മുതല്‍ 12 വരെ ബാലിസ്റ്റിക് അന്തര്‍വാഹിനികളും ആക്രമണ അന്തര്‍വാഹിനികളും ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കും. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇക്കാരണത്താല്‍ ആയുധ ശേഷഖരം സുരക്ഷിതമായിരിക്കും. നേവല്‍ ബേസിന് അണ്ടര്‍വാട്ടര്‍ ടണലുകള്‍ ഉണ്ടാകും, അതിനുള്ളിലായിരിക്കും അന്തര്‍വാഹിനികള്‍ സൂക്ഷിക്കുന്നത്.

അന്തര്‍വാഹിനികള്‍ കൂടാതെ പല തരത്തിലുള്ള നാവിക യുദ്ധക്കപ്പലുകളും ഇവിടെ നിലയുറപ്പിക്കും. ഇന്ത്യ നാവിക ശക്തി വര്‍ധിപ്പിക്കുന്നതില്‍ ചൈനയും  പാക്കിസ്ഥാനും അസ്വസ്ഥരാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. നേവല്‍ ബേസിന് മുകളിലുള്ള ഭാഗം കുന്നുകളാണ്. അതിനു മുകളില്‍ ഏകദേശം 670 ഹെക്ടറില്‍ പരന്നുകിടക്കുന്ന കാടും.ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് ഇവിടെ നിന്ന് 20 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.

അതിനിടെയാണ് റഷ്യയില്‍നിന്ന് ആണവാക്രമണ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ഇന്ത്യ പാട്ടത്തിനെടുക്കുന്നത്. 300 കോടി ഡോളറിനാണ് പത്തുവര്‍ഷത്തേക്ക് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിട്ടത്. അക്കുല വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി അടുത്ത വര്‍ഷം ഇന്ത്യന്‍ നാവികസേനയ്ക്ക് റഷ്യ കെമാറും. ചക്ര-3 എന്ന പേരിലാവും പിന്നീട് അറിയപ്പെടുക.

ഇന്ത്യന്‍ നാവികസേന പാട്ടത്തിനെടുക്കുന്ന മൂന്നാമത്തെ റഷ്യന്‍ അന്തര്‍വാഹിനിയാണിത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 1988-ല്‍ മൂന്ന് വര്‍ഷത്തേക്കാണ് ആദ്യമായി റഷ്യയില്‍നിന്ന് അന്തര്‍വാഹിനി പാട്ടത്തിനെടുത്തത്. തുടര്‍ന്ന് 2012-ല്‍ പത്തുവര്‍ഷത്തേക്ക് മറ്റൊരു അന്തര്‍വാഹിനിയും എടുത്തു. 2022-ല്‍ ഇതിന്റെ കാലാവധി നീട്ടുകയും ചെയ്തു.

 

underground submarine bunker