ഒമാൻ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലിലെ 9 ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ അകലെയാണ് എംടി ഫാൽക്കൺ പ്രെസ്റ്റീജ് എണ്ണക്കപ്പൽ മറിഞ്ഞത്.

author-image
Anagha Rajeev
New Update
oman
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഒമാൻ തീരത്ത് കൊമോറോസ് പതാകയുള്ള എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 13 ഇന്ത്യക്കാരിൽ 8 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. ഒരു ശ്രീലങ്കൻ പൗരനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ യുദ്ധക്കപ്പലുമായെത്തിയാണ് നാവികസേന രക്ഷാദൗത്യത്തിലേർപ്പെട്ടത്.

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ അകലെയാണ് എംടി ഫാൽക്കൺ പ്രെസ്റ്റീജ് എണ്ണക്കപ്പൽ മറിഞ്ഞത്. കപ്പലിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

എംടി ഫാൽക്കൺ പ്രെസ്റ്റീജ് എണ്ണക്കപ്പലിലുണ്ടായിരുന്നവരെ കണ്ടെത്താൻ ഒമാൻ അധികൃതരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണെന്നും ഇന്ത്യൻ നേവി വ്യക്തമാക്കി. കപ്പിലെ ഒരു ജീവനക്കാരൻ മരിച്ചതായി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ ഏതുരാജ്യക്കാരനാണെന്ന് വ്യക്തമല്ല.

indian navy