കര, നാവിക സേനാ മേധാവിമാരായി സഹപാഠികൾ

കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി എന്നിവർ ഒരേ ക്ലാസിൽ പഠിച്ചവരാണ്. സേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവർ ഒരേ സമയം രണ്ട് വിഭാ​ഗത്തിന്റെ തലപ്പത്തെത്തുന്നത്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഒരേ ക്ലാസിൽ പഠിച്ചവർ പലയിടത്തും ഒരുമിച്ച് ജോലി ചെയ്യാറുണ്ട്. സ്വകാര്യമേഖലയിൽ അതൊരു പുതുമയുള്ള കാര്യമല്ല. എന്നാൽ പൊതുമേഖലയിലും സർക്കാർ സംവിധാനങ്ങളിലുമൊക്കെ അത്തരം ഒരുമിക്കലുകൾ  അപൂർമാണ്. അത്തരമൊരു കൂടിച്ചേരൽ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിൽ സംഭവിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ കരസേനയുടെയും നാവിക സേനയുടേയും മേധാവിമാരായി സഹപാഠികൾ എത്തിയിരിക്കുന്നു. കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി എന്നിവർ ഒരേ ക്ലാസിൽ പഠിച്ചവരാണ്. സേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ചവർ ഒരേ സമയം രണ്ട് വിഭാ​ഗത്തിന്റെ തലപ്പത്തെത്തുന്നത്.

മധ്യപ്രദേശിലെ രേവയിലെ സൈനിക സ്കൂളിലാണ് അഞ്ചാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ച് പഠിച്ചത്. 1970കളിലായിരുന്നു ഇത്. അടുത്തടുത്ത റോൾ നമ്പറുകളായിരുന്നു ഇരുവരുടേതും. ലഫ്. ജനറൽ ദ്വിവേദിയുടേത് 931ഉം അഡ്മിറൽ ത്രിപാഠിയുടേത് 938ഉം. സ്‌കൂളിലെ ആദ്യ നാളുകൾ മുതൽ ഇരുവരും തമ്മിൽ ദൃഢബന്ധമായിരുന്നു. പിന്നീട് വ്യത്യസ്ത സേനകളിൽ ആയിരുന്നെങ്കിലും എല്ലായ്‌പ്പോഴും ബന്ധം തുടർന്നു.

ഇരു സൈനിക മേധാവിമാരും തമ്മിലുള്ള ശക്തമായ സൗഹൃദം സേനകൾ തമ്മിലുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്താൻ വളരെയധികം സഹായിക്കുമെന്ന് ഇരുവരെയും അറിയാവുന്ന ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. അഡ്മിറൽ ത്രിപാഠി ഇന്ത്യൻ നാവികസേനാ കമാൻഡറായി മെയ് ഒന്നിന് ചുമതലയേറ്റെങ്കിൽ, ലഫ്. ജനറൽ ദ്വിവേദി ജൂൺ 30നാണ് സ്ഥാനമേൽക്കുന്നത്.

മനോജ് സി. പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് കരസേനാ ഉപമേധാവിയായ ദ്വിവേദിയുടെ നിയമനം. രാജ്യത്തിന്റെ 30ാമത്തെ കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക. 1964 ജൂലൈ ഒന്നിന് ജനിച്ച ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15നാണ് ഇന്ത്യൻ ആർമിയുടെ ജമ്മു കശ്മീർ റൈഫിൾസിൽ സേവനമാരംഭിച്ചത്.

Indian army Indian navvy