ജപ്പാനിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ് 'വാടക ബന്ധങ്ങൾ'. 1990 -കൾ മുതൽ വാടക ബാന്ധങ്ങൾ ജപ്പാനിൽ സുലഭമാണ്.ഭക്ഷണം കഴിക്കാനും സമയം ചെലവഴിക്കാനും ഒരു നിശ്ചിത തുക നൽകിയാൽ ഒരു സുഹൃത്തിനെ ആർക്കും വാടകയ്ക്ക് ലഭിക്കും.മറ്റു പല രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ടെങ്കിലും ഇത്തരം ബന്ധങ്ങൾ ഇന്ത്യയിൽ പൊതുവെ അപരിചിതമാണ്.എന്നാൽ ഇപ്പോഴിതാ ഇത്തരത്തിലൊരു ബന്ധത്തിന് തയ്യാറാണെന്ന് അറിയിച്ച് സാമൂഹിക മാധ്യമത്തിൽ ഒരു റീൽസ് പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി.
ദിവ്യ ഗിരി എന്ന ഇൻസ്റ്റാഗ്രാം ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'കൂടുതൽ കാര്യങ്ങൾ എന്നോട് പറയൂ. നമ്മുക്ക് ഒരുമിച്ച് മറക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ടാക്കാം.' എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തിൽ ഒരു കണ്ണാടിയിലേക്ക് തിരിച്ച് പിടിച്ച മൊബൈലേക്ക് നോക്കി നിൽക്കുന്ന യുവതിയെ കാണാം.തൊട്ടു മുകളിലായി, 'അവിവാഹിതൻ? ഒരു ഡേറ്റിന് തയ്യാറാണോ? ഒരു ഡേറ്റിന് എന്നെ വാടകയ്ക്ക് എടുക്കൂ.' എന്നും എഴുതിയിട്ടുണ്ട്.
പിന്നാലെ ഓരോ വാടകയുടെ വിവരങ്ങളും യുവതി കുറിച്ചിട്ടുണ്ട്.'ഒരു ചിൽഡ് കോഫി ഡേറ്റിന് 1,500 രൂപ, സിനിമയും ഭക്ഷണവും ആണെങ്കിൽ 2,000 രൂപ, കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് 3,000 രൂപ, ബൈക്ക് റൈഡ് ആണെങ്കിൽ 4,000 രൂപ, ഡേങ്ങിംഗിനെ കുറിച്ചുള്ള പൊതു പ്രഖ്യാപനത്തോടെയാണെങ്കിൽ 6,000 രൂപ. ഇനി ഹൈക്കിംഗ് പോലുള്ള സാഹസിക ഇനങ്ങൾക്ക് കൂട്ട് വരാനാണെങ്കിൽ 5,000 രൂപ, വീട്ടിൽ വച്ച് ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യാനാണെങ്കിൽ 3,500 രൂപ, ഷോപ്പിംഗിനൊപ്പം വരാൻ 4,500 രൂപ, രണ്ട് ദിവസത്തെ വീക്കെൻറിന് 10,000 രൂപ. എന്നിങ്ങനെ ഓരോന്നിനുമുള്ള നിരക്കും റീൽസിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ യുവതിയുടെ പോസ്റ്റിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. നിരവധി പേർ ഇത് യുവതിയുടെ തട്ടിപ്പാണെന്ന് കുറിച്ചു.ചിലർ യുവതി ജപ്പാനിലാണെന്ന് തെറ്റിദ്ധരിച്ചതായി എഴുതി. 'ഇതെല്ലാം ശുദ്ധ തട്ടിപ്പുകളാണെന്നാണ് മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഇത് ഹണി ട്രാപ്പാണെന്ന് അഭിപ്രായപ്പെട്ടും ചിലർ രംഗത്തെത്തി.ലക്ഷക്കണക്കിന് പണം ചോദിച്ച് നിങ്ങൾ കുടുങ്ങിപ്പോയാൽ സൂക്ഷിക്കുക' മറ്റൊരു കാഴ്ചക്കാരൻ മുന്നറിയിപ്പ് നൽകി.ഇന്ത്യയിലെ രൂക്ഷമായ തൊഴിൽക്ഷാമത്തെ സൂചിപ്പിച്ച് കൊണ്ട് മറ്റൊരു കാഴ്ചക്കാരൻ എഴുതിയത് ഇങ്ങനെയാണ് 'ജോലികൾ ഇല്ലാതാകുമ്പോൾ യുവാക്കൾ പുതിയ സ്റ്റാർട്ടപ്പുകളുമായി വരുന്നു.' എന്തായാലും യുലതിയുടെ റീൽസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.