പാകിസ്ഥാനും ചൈനയും നെട്ടോട്ടത്തില്‍

24 ഇഗ്ല-എസ് പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റംസ് മിസൈലുകളുടെ ആദ്യ ബാച്ചിന്റെ വിന്യാസമാണ് നടത്തിയത്. ഇതിനൊപ്പം നൂറ് മിസൈലുകളും ഇറക്കുമതി ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനം ഉള്‍പ്പെടുന്ന വലിയൊരു കരാറിന്റെ ഭാഗമായാണ് ഇറക്കുമതി. 120 ലോഞ്ചറുകള്‍ക്കും 400 മിസൈലുകള്‍ക്കുമായി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്.

author-image
Rajesh T L
New Update
INDIAN ARMY

Indian Army

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: അരുണാചല്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ ചൈനയുടെയും പാകിസ്ഥാനെറയുമൊക്കെ പ്രകോപനം തടരുന്നതിനിടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യയുടെ വജ്രായുധമെന്ന് വിശേഷിപ്പിക്കാവുന്ന യുദ്ധേപകരണങ്ങള്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ.

റഷ്യയില്‍ നിന്ന് പുതുതായി ഇറക്കുമതി ചെയ്ത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇവിടെ വിന്യസിച്ചിരിക്കുന്നത്. 24 ഇഗ്ല-എസ് പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റംസ് മിസൈലുകളുടെ ആദ്യ ബാച്ചിന്റെ വിന്യാസമാണ് നടത്തിയത്. ഇതിനൊപ്പം നൂറ് മിസൈലുകളും ഇറക്കുമതി ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനം ഉള്‍പ്പെടുന്ന വലിയൊരു കരാറിന്റെ ഭാഗമായാണ് ഇറക്കുമതി. 120 ലോഞ്ചറുകള്‍ക്കും 400 മിസൈലുകള്‍ക്കുമായി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്. ആദ്യ ബാച്ച് റഷ്യയില്‍ നിന്ന് എത്തിച്ചുവെങ്കിലും ബാക്കിയുള്ളവ റഷ്യയില്‍ നിന്നുള്ള ടെക്നോളജി ട്രാന്‍സ്ഫര്‍ വഴി ഇന്ത്യന്‍ കമ്പനിയായിരിക്കും നിര്‍മ്മിക്കുക.

വടക്കന്‍ അതിര്‍ത്തിയിലെ ഉയര്‍ന്ന പര്‍വതപ്രദേശങ്ങളില്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇഗ്‌ള- എസ് ഉപയോഗിക്കുക. അതിര്‍ത്തിയിലെ റെജിമെന്റുകളില്‍ ഇവ സജ്ജമാക്കിയതായും അധികൃതര്‍ പറയുന്നു. പ്രധാനമായും പാകിസ്ഥാന്‍ ചൈന അതിര്‍ത്തികളിലായിരിക്കും ഇവ വിന്യസിച്ചത്.

കൈയില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്ന വ്യോമ ആയുധമാണ് ഇഗ്‌ള. ഒരു വ്യക്തിക്കോ കൂട്ടമായോ ഇത് ഉപയോഗിക്കാം. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ വടിവച്ചിടാന്‍ ഈ മിസൈലുകള്‍ ഉപയോഗിക്കാം. കൂടാതെ ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും അവയെ നിര്‍വീര്യമാക്കാനും ഇഗ്‌ളയ്ക്ക് സാധിക്കും. 9എം342 മിസൈല്‍, 9പി522 ലോഞ്ചിംഗ് മെക്കാനിസം, 9വി866-2 മൊബൈല്‍ ടെസ്റ്റ് സ്റ്റേഷന്‍, 9എഫ്719-2 ടെസ്റ്റ് സെറ്റ് എന്നിവ ചേര്‍ന്നതാണ് ഇഗ്‌ള.

അതിനിടെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ പൗരന്മാരായ തീവ്രവാദികളെ അവരുടെ നാട്ടില്‍ വച്ച് ഇന്ത്യ കൊലപ്പെടുത്തിയ വിഷയത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഈ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് തുറന്ന് പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്ക എല്ലായ്പ്പോഴും പ്രവര്‍ത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനില്‍ തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ ഇന്ത്യ നടത്തുന്നുവെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കാണുന്നുണ്ടെന്നും എന്നാല്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായും യുഎസ് വക്താവ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് , യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍, തന്റെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടില്ലെന്നും എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞത്.

പാകിസ്ഥാന്‍ നല്‍കിയ തെളിവുകള്‍ ഉദ്ധരിച്ച് യുകെ ദിനപത്രമായ ദി ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ട കൊലപാതക ആരോപണങ്ങള്‍ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണം മാത്രമാണ് എന്ന് വ്യക്തമാക്കി ഇന്ത്യ ഇത് തള്ളിയിരുന്നു.

 

india russia Indian army indian air force Indian navvy EGLA-s Air defance India Russia Relation