ഇന്ത്യൻ ആർമിയിൽ 57-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്കിമിലേക്ക് അപേക്ഷ ക്ഷണിച്ചു.76 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.76 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനികൾക്കായി ആറൊഴിവുണ്ട്.സർവീസിലിരിക്കെ മരണപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്ത സൈനികരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്.ഷോർട്ട് സർവീസ് കമ്മീഷൻ പ്രകാരമാകും തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം.
കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദവും എൻസിസിയുടെ സി സർട്ടിഫിക്കറ്റ് പരീക്ഷയിലുള്ള ബി ഗ്രേഡും ഉള്ളവർക്ക് അപേക്ഷിക്കാം. സർവീസിലിരിക്കെ മരണപ്പെട്ട/ പരിക്കേറ്റ /കാണാതായ എൻസിസി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. 2000 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.
അഭിമുഖം, ശാരീരികക്ഷമതാ പരിശോധന, വൈദ്യുത പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്നവർക്ക് കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലാകും പരിശീലനം. പരിശീലനം പൂർത്തിയാക്കിയാൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെൻ്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് joinindianarmy.nic.in സന്ദർശിക്കുക.