ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഉടൻ നക്സൽ വിമുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസം സുരക്ഷസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അമിത് ഷാ അഭിനന്ദിച്ചു. സുരക്ഷസേന സംസ്ഥാനത്ത് വലിയ വിജയം കൈവരിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി.
നക്സലിസത്തിനും ഭീകരവാദത്തിനുമെതിരെ നരേന്ദ്ര മോദി സർക്കാർ തുടക്കം മുതലെ തുടർച്ചയായ പ്രചരണങ്ങളാണ് നടത്തിയത്. 2014 മുതൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഛത്തീസ്ഗഢിൽ മാത്രം 250 ക്യാമ്പുകൾ ആരംഭിച്ചു. ഛത്തീസ്ഗഢിൽ പുതിയ സർക്കാർ വന്നതിന് ശേഷം 80 ലേറെ നക്സലുകളെ വധിച്ചു. 125 ലധികം പേരെ അറസ്റ്റ് ചെയ്തു.
അദ്ദേഹം പറഞ്ഞു. സർക്കാർ നടപടികളെ തുടർന്ന് മാവോയിസ്റ്റുകൾ രാജ്യത്ത് വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് നിലവിലുള്ളത്. ഉടൻ തന്നെ ഛത്തീസ്ഗഢ് ഉൾപ്പെടെ ഇന്ത്യ മുഴുവൻ നക്സൽ വിമുക്തമാകും. അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അമിത് ഷാ അഭിനന്ദിച്ചു.
ഓപ്പറേഷനിൽ പങ്കെടുക്കവെ പരിക്കേറ്റ സേനാംഗങ്ങൾ അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.