ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാവും: ഗോള്‍ഡ്മാന്‍ സാക്‌സ്

ഇന്ത്യയുടെ കോര്‍പ്പറേറ്റ് വരുമാനം സ്ഥിരത കൈവരിക്കാന്‍ സമീപ വര്‍ഷങ്ങളില്‍ തുടങ്ങിയിരുന്നു.ഈ ദശാബ്ദത്തിന്റെ അവസാനം വരെ ശക്തമായ ലാഭ വളര്‍ച്ച കോര്‍പ്പറേറ്റുകള്‍ കൈവരിക്കുന്നത് തുടരുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു

author-image
Prana
New Update
indian economy
Listen to this article
0.75x 1x 1.5x
00:00 / 00:00

വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രമുഖ അന്താരാഷ്ട്ര നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട്. നീണ്ട കാലയളവിലെ പതിയെയുള്ള വളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് നല്ല മാറ്റമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ കോര്‍പ്പറേറ്റ് വരുമാനം സ്ഥിരത കൈവരിക്കാന്‍ സമീപ വര്‍ഷങ്ങളില്‍ തുടങ്ങിയിരുന്നു.ഈ ദശാബ്ദത്തിന്റെ അവസാനം വരെ ശക്തമായ ലാഭ വളര്‍ച്ച കോര്‍പ്പറേറ്റുകള്‍ കൈവരിക്കുന്നത് തുടരുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിഫ്റ്റി സൂചികയുടെ മൊത്തം വരുമാനത്തിലും വിപണി മൂല്യത്തിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായതായി ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടിക്കാണിക്കുന്നു.
ഓട്ടോമോട്ടീവ്, റിയല്‍ എസ്‌റ്റേറ്റ്, രാസവസ്തുക്കള്‍, വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളുടെ മൊത്തത്തിലുള്ള ലാഭത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നു .ഉപഭോക്തൃ കേന്ദ്രീകൃത വ്യവസായങ്ങളില്‍ ശക്തമായ വളര്‍ച്ചയും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

 

indian economy Financial growth goldman sachs