4 ധാരണ പത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും സിങ്കപ്പൂരും

ഡിജിറ്റല്‍ സാങ്കേതികവിദ്യ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മികച്ച സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും സിങ്കപ്പൂരും.

author-image
Athira Kalarikkal
New Update
pm & singapore

Narendra Modi & Lawrence Wong.

Listen to this article
0.75x 1x 1.5x
00:00 / 00:00

സിംഗപ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാം സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മികച്ച സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും സിങ്കപ്പൂരും. ബ്രൂണെയിലെ സന്ദര്‍ശനത്തിന് ശേഷം  സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ സ്വീകരണവും ഒരുക്കിയിരുന്നു. 

ബുധനാഴ്ച വൈകിട്ട് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് ഒരുക്കിയ അത്താഴവിരുന്നിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങുന്നത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-സിംഗപ്പൂര്‍ മന്ത്രിതല വട്ടമേശ യോഗവും നടന്നു.

മന്ത്രിതല വട്ടമേശ യോഗത്തിന് മുന്നോടിയായി സിംഗപ്പൂരിലെ പ്രസിദ്ധമായ സെമികണ്ടക്ടര്‍ വ്യവസായ മേഖലയും നരേന്ദ്രമോദി സന്ദര്‍ശിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയ മോദി, സെമികണ്ടക്ടര്‍ കമ്പനിയായ എഇഎം ഹോള്‍ഡിംഗ്സ് ലിമിറ്റഡാണ് സന്ദര്‍ശിച്ചത്. 

ഈ മേഖലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നതായും മോദി തന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു. 2018ലാണ് മോദി ഇതിനു മുന്‍പ് സിംഗപ്പൂരില്‍ സന്ദര്‍ശനത്തിനായി എത്തിയത്. അതിനിടെ, ഇന്ത്യയുടെ ആദ്യത്തെ തിരുവള്ളൂവര്‍ കള്‍ച്ചറല്‍ സെന്റര്‍ സിംഗപ്പൂരില്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങും ് പറഞ്ഞു. 

 

india singapore