2060ൽ ഇന്ത്യൻ ജനസംഖ്യ 170 കോടിയാവും; ഐക്യരാഷ്ട്രസഭ

2024ൽ ഇന്ത്യയുടെ ജനസംഖ്യ 145 കോടിയായി ഉയരുമെന്നാണ് പ്രവചനം. ഇത് 2054 ൽ 169 കോടിയായി ഉയർന്നേക്കും. ഇതിനുശേഷം, 2100ൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയായി കുറയുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

author-image
Anagha Rajeev
New Update
population
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: 2060ൽ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയിൽ എത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ അനുമാനം. തുടർന്ന് ജനസംഖ്യ കുറയാൻ തുടങ്ങും. 12 ശതമാനം വരെ കുറയുമെങ്കിലും ഈ നൂറ്റാണ്ടിലുടനീളം ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഐക്യരാഷ്ട്രസഭ കണക്കുകൂട്ടുന്നു.

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്ട്‌സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വരുന്ന 50-60 വർഷങ്ങളിൽ ലോകജനസംഖ്യ വർധിച്ചുകൊണ്ടേയിരിക്കും. 2080കളുടെ മധ്യത്തിൽ ഇത് ഏകദേശം 1030 കോടിയായി ഉയരും. 2024 ൽ ഇത് 820 കോടിയാണ്. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ജനസംഖ്യ 1020 കോടിയായി കുറയാൻ തുടങ്ങുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

കഴിഞ്ഞ വർഷമാണ് ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറിയത്. നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ജനസംഖ്യ, പിന്നീട് 12 ശതമാനം കുറയും. 2060കളുടെ തുടക്കത്തിൽ ഇത് ഏകദേശം 170 കോടിയായി ഉയർന്ന് ഉച്ചസ്ഥായിയിൽ എത്തിയ ശേഷമായിരിക്കും കുറയാൻ തുടങ്ങുക എന്നും റിപ്പോർട്ടിൽ പറയുന്നു.

2024ൽ ഇന്ത്യയുടെ ജനസംഖ്യ 145 കോടിയായി ഉയരുമെന്നാണ് പ്രവചനം. ഇത് 2054 ൽ 169 കോടിയായി ഉയർന്നേക്കും. ഇതിനുശേഷം, 2100ൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടിയായി കുറയുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. .

UNITED NATIONS (UN)