ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ. കാനഡ അര്‍ഷ് ദല്ലയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. 2023ലാണ് ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിങ്ങിനെ കാനഡ അറസ്റ്റ് ചെയ്തത്. വിവരം കാനഡ പൊലീസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അര്‍ഷ് ദല്ലയെ കാണുന്നത്. ഇയാള്‍ക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പഞ്ചാബിലെ മോഗ ജില്ലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ദല്ല ഏറ്റെടുത്തിരുന്നു. ഭാര്യയ്‌ക്കൊപ്പമാണ് അര്‍ഷ് ദല്ല കാനഡയില്‍ കഴിഞ്ഞിരുന്നത്.
ഖലിസ്ഥാന്‍ ഭീകരന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ
ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ. കാനഡ അര്‍ഷ് ദല്ലയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു
New Update