ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കും, 2004 ആവര്‍ത്തിക്കും: ചെറിയാന്‍ ഫിലിപ്പ്

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 37 ശതമാനം വോട്ടു കിട്ടിയെങ്കിലും അതു കുറയും

author-image
Rajesh T L
New Update
cheriyan philip

ചെറിയാന്‍ ഫിലിപ്പ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: ലോക്‌സഭയില്‍ 300 ലധികം സീറ്റ് നേടി ഇന്ത്യ മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്. 2004-ലെ തെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കും. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം മുഴക്കിയ അന്നത്തെ വാജ്‌പേയ് നയിച്ച ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന മാധ്യമ പ്രവചനങ്ങളെ ഇന്ത്യന്‍ ജനത തള്ളി. സോണിയ ഗാന്ധി നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി. എ അധികാരത്തില്‍ വന്നു. 2009 ല്‍ സി പി എം, സി.പി.ഐ എന്നീ കക്ഷികള്‍ വിട്ടു പോയിട്ടും യു.പി.എ. തിരിച്ചു വന്നു.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 37 ശതമാനം വോട്ടു കിട്ടിയെങ്കിലും അതു കുറയും. പ്രമുഖ രാഷ്ട്രീയ കക്ഷികളൊന്നും എന്‍.ഡി.എ സഖ്യത്തിലില്ല. ഇപ്പോഴത്തെ ഇന്ത്യാ മുന്നണിയിലുളള കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ആം ആദ്മി പാര്‍ട്ടി, ശിവസേന, എന്‍ സി.പി, ഇടതു കക്ഷികള്‍ തുടങ്ങിയവയെല്ലാം കൂടി 60 ശതമാനത്തോളം വോട്ടു നേടും.

തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കേരളം എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റു പോലും കിട്ടില്ല. ഇന്ത്യാ മുന്നണിക്ക് ബംഗാള്‍, കര്‍ണ്ണാടക, മഹാരാഷ്ട , ഹിമാചല്‍ പ്രദേശ്, പഞ്ചാബ്  എന്നിവിടങ്ങളില്‍ മൊത്തം ശരാശരി 70 ശതമാനം സീറ്റുകള്‍ ലഭിക്കും. ബീഹാര്‍, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ 50 ശതമാനം സീറ്റ് ഉറപ്പാണ്. ചെറു സംസ്ഥാനങ്ങളില്‍ എല്ലാം കൂടി പകുതിയോളം സീറ്റിന് സാധ്യതയുണ്ട്. ബി.ജെ.പി മേധാവിത്വം നിലനില്‍ക്കുന്നത് ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മാത്രമാണ്.

സി പി എം മത്സരിക്കുന്ന 44 സീറ്റുകളില്‍ 20 എണ്ണം കോണ്‍ഗ്രസിനെതിരെയാണ്. ഇതില്‍ 19 കോണ്‍ഗ്രസിന്റെ നിലവിലെ സീറ്റുകളാണ്. ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, ത്രിപുര എന്നിവിടങ്ങളിലെ 5 സീറ്റുകളില്‍ മാത്രമാണ് സി.പി.എം മത്സരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

 

 

BJP congress NDA INDIA alliance cheriyan philip