ദില്ലി: ഇന്ത്യ-ചൈന അതിർത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി. സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിർത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഗൽവാൻ സംഘർഷത്തിനുശേഷം ദീർഘനാളായി തുടരുന്ന തർക്കമാണിപ്പോൾ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ നിന്നും സേനാ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്.