തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ ഇന്ത്യാസഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും: സഞ്ജയ് റാവുത്ത്

പ്രതിപക്ഷ സഖ്യത്തിലെ എല്ലാ നേതാക്കളും ഡൽഹിയിൽ യോഗം ചേരുമെന്നും പ്രഖ്യാപനം അവിടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
anumol ps
Updated On
New Update
sanjay

സഞ്ജയ് റാവുത്ത്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ ഇന്ത്യാസഖ്യം പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത്.

'ഇന്ത്യാസഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ധാരാളം സ്ഥാനാർഥികളുണ്ട്, എന്നാൽ ബി.ജെ.പിയുടെ അവസ്ഥ എന്താണ്? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ ഇന്ത്യാസഖ്യം പ്രഖ്യാപിക്കും', എന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന (യു.ബി.ടി) ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.  പ്രതിപക്ഷ സഖ്യത്തിലെ എല്ലാ നേതാക്കളും ഡൽഹിയിൽ യോഗം ചേരുമെന്നും പ്രഖ്യാപനം അവിടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 'രാംലല്ല' യുടെ പേരിൽ വോട്ട് തേടിയെന്നുൾപ്പടെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചും പ്രതിപക്ഷ പാർട്ടികൾ നൽകിയ പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അവഗണിച്ചെന്നും റാവുത്ത് വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് 17 പരാതികൾ നൽകിയെന്നും ഇതിനൊന്നിനും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

prime minister INDIA alliance sanjay raut