സർക്കാരിന്റെ പരിഷ്‌കാരങ്ങൾ രാജ്യത്തിൻറെ വളർച്ചയുടെ ബ്ലൂ പ്രിന്റ്, പബ്ലിസിറ്റിയല്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി

കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി വ്യക്തമാക്കി.അതേസമയം 2047ൽ ‘വികസിത ഭാരത’ ലക്ഷ്യത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

author-image
Anagha Rajeev
New Update
pm modi
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യത്ത് മതേതര സിവിൽ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിൻറെ വളർച്ചയുടെ ബ്ലൂ പ്രിൻറാണെന്നും പബ്ലിസിറ്റിക്കായല്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി വ്യക്തമാക്കി. അതേസമയം 2047ൽ ‘വികസിത ഭാരത’ ലക്ഷ്യത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ തുടർച്ചയായ 11ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ഒളിമ്പിക് താരങ്ങൾ, യുവാക്കൾ, ഗോത്രസമൂഹം, കർഷകർ, സ്ത്രീകൾ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള 6000 പ്രത്യേക അതിഥികൾക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണിതെന്നും മോദി പറഞ്ഞു. ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാലും ഇതൊരു സുവർണ്ണ കാലഘട്ടമാണ്. ഈ അവസരം പാഴാക്കാൻ അനുവദിക്കരുത്. ഇതുമായി മുന്നോട്ട് പോയാൽ വികസിത് ഭാരത് 2047 എന്ന നമ്മുടെ സ്വപ്‌നം നേടിയെടുക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തിയതായും മോദി അറിയിച്ചു.

independence day