ഹിമാചലില്‍ എം.എല്‍.എമാര്‍ കൂറുമാറിയാല്‍ ഇനി പെന്‍ഷന്‍ ഇല്ല

ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.

author-image
Prana
New Update
cabinet
Listen to this article
0.75x 1x 1.5x
00:00 / 00:00

എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.
കൂറുമാറിയ എം.എല്‍.എമാര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. 'ഹിമാചല്‍ പ്രദേശ് നിയമസഭ(അം?ഗങ്ങളുടെ അലവന്‍സുകളും പെന്‍ഷനും) ഭേദഗതി ബില്‍ 2024' എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ആണ് സഭയില്‍ അവതരിപ്പിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഏതെങ്കിലും ഘട്ടത്തില്‍ അയോ?ഗ്യനാക്കപ്പെട്ടാല്‍, നിയമപ്രകാരം ആ വ്യക്തിക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിച്ച് ബില്ലില്‍ പറയുന്നു.
ബജറ്റ് അവതരണവേളയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സഭയില്‍നിന്ന് വിട്ടുനിന്ന ആറ് കോണ്‍?ഗ്രസ് എം.എല്‍.എമാരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയോ?ഗ്യരാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ ആറ് എം.എല്‍.എമാരും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്. ആറുപേരും ഉപതിരഞ്ഞെടുപ്പില്‍ പിന്നീട് മത്സരിച്ചെങ്കിലും രണ്ടുപേര്‍ക്ക് മാത്രമേ വിജയിച്ച് സഭയിലേക്ക് തിരിച്ചെത്താനായുള്ളു.

 

mla himachal pradesh