കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തെറ്റ്; പഠനം തള്ളി ഐ.സി.എം.ആർ.

കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാത്ത പഠനങ്ങളാണ് ഇതെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. ഐ.സി.എം.ആറുമായി ബന്ധപ്പെടുത്തിയുളള പഠനത്തിലെ പരാമർശം അടിയന്തിരമായി നീക്കംചെയ്യണമെന്ന്​ ​ഗവേഷകർക്കും പഠനം പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തെഴുതി.

author-image
Vishnupriya
Updated On
New Update
co

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെതിരെ തള്ളി ഐ.സി.എം.ആർ.(Indian Council of Medical Research). ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. അറിയിച്ചു.

കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാത്ത പഠനങ്ങളാണ് ഇതെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. ഐ.സി.എം.ആറുമായി ബന്ധപ്പെടുത്തിയുളള പഠനത്തിലെ പരാമർശം അടിയന്തിരമായി നീക്കംചെയ്യണമെന്ന്​ ​ഗവേഷകർക്കും പഠനം പ്രസിദ്ധീകരിച്ച ജേർണലിന്റെ എഡിറ്റർക്കും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തെഴുതി.

കോവാക്സിന്റെ പാർശ്വഫലം സംബന്ധിച്ചുള്ള ബി.എച്ച്.യു.വിന്റെ പഠനത്തിൽ ഐ.സി.എം.ആറിനെ തെറ്റായി ഉദ്ധരിക്കുകയാണ്. കോവാക്സിന്റെ സുരക്ഷാവിശകലനങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മോശമായി ഡിസൈൻ ചെയ്ത ഈ പഠനവുമായി ഐ.സി.എം.ആറിനെ ബന്ധപ്പെടുത്തരുത്- ബാൽ പറഞ്ഞു.

ഈ പഠനവുമായി ഐ.സി.എം.ആറിന് യാതൊരു ബന്ധമില്ല, യാതൊരുവിധത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ​ഗവേഷണത്തിനായി നൽകിയിട്ടില്ല. ഐ.സി.എം.ആറിൽ നിന്നുള്ള അനുമതിയില്ലാതിരുന്നിട്ടും ​ഗവേഷണത്തിന് പിന്തുണ ലഭിച്ചുവെന്ന് പരാമർശിച്ചത് അനുചിതവും അംഗീകരിക്കാനാവാത്തതുമാണ്. നേരത്തേയും സമാനമായ പല പഠനങ്ങളിലും അനുവാദമില്ലാതെ ഐ.സി.എം.ആറിനെ കൂട്ടുപിടിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ നടപടികളിലേക്ക് നീങ്ങാതിരിക്കാൻ വിശദീകരണം നൽകണമെന്നും ഐ.സി.എം.ആർ. കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

icmr covaxin