ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ . നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുന്‍കരുതല്‍ നടപടിയായി റദ്ദാക്കിയിക്കുന്നത്. സില്‍ചാര്‍ സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, കാമാഖ്യ ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്,ബംഗളൂരു ഗുവാഹത്തി എക്‌സ്പ്രസ്,ദില്‍ബര്‍ഗ് കന്യാകുമാരി വിവേക് എക്‌സ്പ്രസ്, കന്യാകുമാരി ഗില്‍ബര്‍ഗ് വിവേക് എക്‌സ്പ്രസ്, ബം?ഗളൂരു മുസഫര്‍പൂര്‍ ജംഗ്ഷന്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം നാളെ രാവിലെ ചുഴലിക്കാറ്റായി മാറും. ഡാന ചുഴലിക്കാറ്റ് മറ്റന്നാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയെത്താം. തീവ്രന്യൂനമര്‍ദം ഇപ്പോള്‍ ശക്തി വര്‍ധിച്ച് വടക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. 24ന് രാത്രി ഒഡിഷയിലെ പുരിക്കും ബംഗാളിലെ സാഗര്‍ ദ്വീപിനുമിടയിലൂടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് നിഗമനം.