യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റർ

യൂട്യൂബ് നോക്കി ഇസിജിയെടുക്കുന്ന യുവാവിനോട് അറിയാവുന്ന ആരെയെങ്കിലും എത്തിക്കാൻ രോഗിയും ബന്ധുക്കളും ആവർത്തിച്ചിട്ടും ഫലമുണ്ടായില്ല.

author-image
Anagha Rajeev
Updated On
New Update
ecg

യൂട്യൂബ് നോക്കി ഇസിജിയെടുത്ത ആശുപത്രി അറ്റന്റർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറൽ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം . യൂട്യൂബ് ട്യൂട്ടോറിയൽ നോക്കിയായിരുന്നു അറ്റന്റർ ഇസിജിയെടുത്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത്.

രാജസ്ഥാൻ ജോധ്പൂരിലെ പട്ടോവയിലെ സാറ്റലൈറ്റ് ആശുപത്രിയിലാണ് സംഭവം നടന്നത്. യൂട്യൂബ് നോക്കി ഇസിജിയെടുക്കുന്ന യുവാവിനോട് അറിയാവുന്ന ആരെയെങ്കിലും എത്തിക്കാൻ രോഗിയും ബന്ധുക്കളും ആവർത്തിച്ചിട്ടും ഫലമുണ്ടായില്ല. സംഭവത്തിന്റെ വീഡിയോ പകർത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും യുവാവ് പിൻമാറിയില്ല.

ദീപാവലി ആഘോഷങ്ങളെ തുടർന്ന് ആശുപത്രി ജീവനക്കാർ കുറവായിരുന്നെന്നും അതിനാലാണ് താൻ യൂട്യൂബ് നോക്കി ഇസിജി എടുത്തതെന്നുമാണ് അറ്റന്റർ നൽകിയ മറുപടി. ആശുപത്രിയിൽ മെഡിക്കൽ പ്രോട്ടോക്കോളിന്റെ കനത്ത ലംഘനമാണ് നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

ecg