വ്യവസായി മുംതാസ് അലിയുടെ മരണം; പിന്നിൽ ഹണി ട്രാപ്പെന്ന് സംശയം,അന്വേഷണം

സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്തതായി സഹോദരൻ ഹൈദരലിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയിൽ ആറു പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

author-image
Greeshma Rakesh
New Update
honey trap behind bussiness man mumtaz alis suicide

bussiness man mumtaz ali

മംഗലാപുരം: പ്രമുഖ വ്യവസായി മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നിൽ ഹണിട്രാപ്പാണെന്ന് സംശയിച്ച്‌ പോലീസ്. മുംതാസ് അലിയെ ഒരു സംഘം ആളുകൾ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായി കുടുംബം സംശയിക്കുന്നു. സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയിൽ ചെയ്തതായി സഹോദരൻ ഹൈദരലിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതിയിൽ ആറു പേർക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. റെഹാമത്ത്, അബ്ദുൽ സത്താർ, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവർക്കെതിരെയാണ് മംഗളൂരു പോലീസ് കേസെടുത്തത്.

ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുംതാസ് അലിയിൽനിന്ന് പലതവണയായി പണം തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നു. ഈ വർഷം ജൂലൈ മുതൽ 50 ലക്ഷത്തിലേറെ രൂപയാണ് പ്രതികൾ മുംതാസ് അലിയിൽനിന്ന് തട്ടിയെടുത്തത്. ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിയിരുന്നെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നെന്നും സഹോദരൻ പരാതിയിൽ പറഞ്ഞു.

റഹ്മത്ത് എന്ന സ്ത്രീയാണ് ഹണിട്രാപ്പിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.മുംതാസ് അലിയുടെ മൃതദേഹം ഫാൽഗുനി നദിയിൽ നിന്നാണ് കണ്ടെടുത്തത്. ഇന്നലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ കാർ കണ്ടെടുത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.  മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനായിരുന്നു മുംതാസ് അലി.

 

death Honey Trap Mumtaz Ali Manglore