അമ്മയെപ്പോലെ ചേർത്തു നിർത്തി, ഇനിയുള്ള ജീവിതം സ്റ്റാലിന്റെ കാൽക്കൽ സമർപ്പിക്കുന്നു; മന്ത്രി സെന്തിൽ ബാലാജി

ഏകാന്തത മൂടിയ 471 ദിവസത്തിനുശേഷം സൂര്യന് കീഴിലെത്തി. എല്ലാദിവസവും എല്ലാ മിനിറ്റിലും ഞാൻ താങ്കളെക്കുറിച്ച് ഓർത്തു. ഒരു അമ്മയെപ്പോലെ താങ്കൾ എന്നെ ചേർത്തുനിർത്തി.

author-image
Anagha Rajeev
New Update
senthilbalaji with stalin

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കാൽതൊട്ടു വന്ദിച്ച് മന്ത്രി സെന്തിൽ ബാലാജി. മന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പാണ് അദേഹം സ്റ്റാലിനെ സന്ദർശിച്ചത്. ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ സ്റ്റാലിനെ ചെന്നൈ വിമാനത്താവളത്തിൽ സന്ദർശിച്ച ശേഷമായിരുന്ന് കാൽതൊട്ടു വന്ദനം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്നശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ്. 

തന്റെ ജീവിതം സ്റ്റാലിന്റെ കാൽക്കൽ സമർപ്പിക്കുന്നുവെന്ന് പിന്നീട് സെന്തിൽ എക്‌സിൽ കുറിച്ചു. ‘ഏകാന്തത മൂടിയ 471 ദിവസത്തിനുശേഷം സൂര്യന് കീഴിലെത്തി. എല്ലാദിവസവും എല്ലാ മിനിറ്റിലും ഞാൻ താങ്കളെക്കുറിച്ച് ഓർത്തു. ഒരു അമ്മയെപ്പോലെ താങ്കൾ എന്നെ ചേർത്തുനിർത്തി.
എന്റെ ജീവിതം അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു. എന്നോടുള്ള വിശ്വാസത്തിനും സ്‌നേഹത്തിനും ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുമെന്ന് ബാലാജി എക്‌സിൽ കുറിച്ചു. ബാലാജിക്ക് ജാമ്യം ലഭിച്ചതറിഞ്ഞ ഉടൻ സഹോദൻ എന്ന് വിശേഷിപ്പിച്ചാണ് സ്റ്റാലിൻ സ്വാഗതംചെയ്തത്.

അതേസമയം, തമിഴ്‌നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായികയുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി, പുതിയതായി മന്ത്രിസഭയിൽ എത്തുന്നവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ, ഇന്ത്യാ മുന്നണി നേതാക്കൾ, എന്നിവർ പങ്കെടുത്തു.

Mk Stalin Senthil Balaji