ത്രിപുരയിലെ എച്ച്.ഐ.വി വ്യാപനം; 47 വിദ്യാര്‍ഥികള്‍ മരിച്ചു

ദിനംപ്രതി അഞ്ചുമുതല്‍ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതര്‍ വ്യക്തമാക്കി.

author-image
anumol ps
New Update
s

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

അഗര്‍ത്തല: ത്രിപുരയില്‍ ആശങ്കയായി എച്ച്.ഐ.വി വ്യാപനം. വൈറസ് ബാധിച്ച് ഇതിനോടകം 47 വിദ്യാര്‍ഥികള്‍ മരിച്ചു. ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് എച്ച്.ഐ.വി വ്യാപിക്കുന്നത്. ഇതുവരെ 828 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വൈറസ് ബാധിച്ചവരിലേറെയും സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിതരിലേറെയും. 220 സ്‌കൂളുകള്‍, 24 കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്.

ദിനംപ്രതി അഞ്ചുമുതല്‍ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതര്‍ വ്യക്തമാക്കി. ത്രിപുര ജേര്‍ണലിസ്റ്റ് യൂണിയന്‍, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വര്‍ക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിമരുന്ന് കുത്തിവെപ്പിനേക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റയും ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പുറത്തുവിട്ടിട്ടുണ്ട്.



HIV