10 വർഷത്തിനിടെ ഏറ്റവും കൂടുതൽ എമർജൻസി കോളുകൾ

ദീപാവലി രാത്രിയിൽ ഡൽഹിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.12 പേർക്ക് പരിക്കേറ്റതായും ഡൽഹി അഗ്നിശമനസേന അറിയിച്ചു.കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും അപകടകരമായ സംഭവങ്ങളാണ് ദീപാവലി ദിനത്തിൽ ഡൽഹിയിൽ അരങ്ങേറിയത് .

author-image
Rajesh T L
Updated On
New Update
DEL

ഡൽഹിയിൽ ദീപാവലി പ്രമാണിച്ച് ആഘോഷങ്ങൾക്കിടെ ആളുകൾ പടക്കം പൊട്ടിക്കുന്നു.(AFP)


ഡൽഹി  :ദീപാവലി രാത്രിയിൽ ഡൽഹിയിലുണ്ടായ തീപിടിത്തത്തിൽ   മൂന്ന് പേർക്ക് ദാരുണാന്ത്യം.12 പേർക്ക് പരിക്കേറ്റതായും ഡൽഹി അഗ്നിശമനസേന അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും അപകടകരമായ സംഭവങ്ങളാണ് ദീപാവലി ദിനത്തിൽ ഡൽഹിയിൽ അരങ്ങേറിയത്.നവംബർ 1 വരെ, തലസ്ഥാനത്തുടനീളമുള്ള  മേഖലകളിൽ   അത്യാഹിതങ്ങളുമായി  320 എമർജൻസി കോളുകൾ ലഭിച്ചതായാണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

അർദ്ധരാത്രിക്കും രാവിലെ 6 നും ഇടയിൽ ഏകദേശം 158 തീപിടുത്തമാണ് ഉണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ്   എഎൻഐയോട്  റിപ്പോർട്ട്  ചെയ്തു. ഈ വർഷത്തെ ദീപാവലിക്ക് അഗ്നിശമനസേനയെ വർധിപ്പിച്ചതുകൊണ്ട് വലിയ തീപിടിത്തങ്ങൾ ഉണ്ടാകുന്നത് തടയാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീപാവലി രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം ആളുകൾ ലംഘിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ മലിനീകരണ തോത് വർദ്ധിക്കുകയും പുക കാരണം മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്തു. തലസ്ഥാനത്തെ മിക്ക പ്രദേശങ്ങളും 350-ലധികം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) രേഖപ്പെടുത്തിയിട്ടുണ്ട്,ഇത് താമസക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി.

രാവിലെ 7 മണിയോടെ ആനന്ദ് വിഹാർ 395, അയാ നഗർ 352, ജഹാംഗീർപുരിയിൽ 390, ദ്വാരക 376 എന്നിങ്ങനെയാണ് എ.ക്യു.ഐ രേഖപ്പെടുത്തിയത്.ഈ പ്രദേശങ്ങളിലെല്ലാം വായുവിൻ്റെ ഗുണനിലവാരം വളരെ മോശമാണെന്നും ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,

delhi Diwali diwali festival diwali fwstival