ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻറെ ഇടക്കാല ജാമ്യഹർജി പരിഗണിക്കാതെ സുപ്രീം കോടതി

ഈ മാസം 21ന് ഹർജി പരിഗണിക്കാൻ മാറ്റി വെച്ചു. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ജാർ‌ഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്.

author-image
Vishnupriya
New Update
hemanth

ഹേമന്ത് സോറൻ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. അവധിക്കാല ബെഞ്ച് ഹർജി പിൻവലിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഈ മാസം 21ന് ഹർജി പരിഗണിക്കാൻ മാറ്റി വെച്ചു. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ജാർ‌ഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്.

hemanth soren land scam