ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍ ഇറങ്ങേണ്ട 4 വിമാനങ്ങള്‍ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇവിടെനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു. അതേസമയം പുലര്‍ച്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി.
ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട്, വില്ലുപുരം, തിരുപ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.