ബെംഗളൂരുവില്‍ ദുരിതമഴ; നഗരം വെള്ളത്തില്‍ മുങ്ങി; 5 മരണം

യെലഹങ്ക വ്യോമസേന താവളത്തിനു സമീപം നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റ് 9 കാറുകളില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. 

author-image
Rajesh T L
New Update
Begaluru rain

ബെംഗളൂരു: നഗരത്തില്‍ ദുരിതമഴ തുടരുന്നു. കനത്ത മഴയില്‍ കനാലുകളും തടാകങ്ങളും നിറഞ്ഞുകവിഞ്ഞു. മൂന്നാം ദിവസവും ജനവാസ മേഖലകള്‍ ഉള്‍പ്പെടെ വെളളത്തിനടിയിലാണ്. 

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബാബുസപാളയത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നാണ് മൂന്നു പേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട 14 പേരെ രക്ഷപ്പെടുത്തില്‍. 

യെലഹങ്ക വ്യോമസേന താവളത്തിനു സമീപം നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കനത്ത മഴയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റ് 9 കാറുകളില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. 

മഴ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പിയു, ഡിഗ്രി, എന്‍ജിനീയറിംഗ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ല. വ്യാഴാഴ്ച വരെ നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

rain flood Bengaluru weather Climate