വെന്തുരുകി ഡല്‍ഹി; കുടിവെള്ള ക്ഷാമം രൂക്ഷം

കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറോളം ടാങ്കര്‍ ലോറികള്‍ക്കായി കാത്തിരുന്ന് വെള്ളം ശേഖരിച്ചിട്ടും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പ്രദേശ വാസികള്‍ക്ക് വെള്ളം തികയാത്ത അവസ്ഥയാണ്. 

author-image
Prana
New Update
heat

HEAT WAVE

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ഡല്‍ഹി. കുടിവെള്ളപ്രശ്നത്തിലും പരിഹാരമാകാത്തതില്‍ ആശങ്കയിലാണ് ഡല്‍ഹി നിവാസികള്‍. കനത്ത ചൂടില്‍ വെന്തുരുകുന്ന രാജ്യതലസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടാണ്. 46 ഡിഗ്രി താപനിലയാണ് ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുന്നതിനാല്‍ കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറോളം ടാങ്കര്‍ ലോറികള്‍ക്കായി കാത്തിരുന്ന് വെള്ളം ശേഖരിച്ചിട്ടും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പ്രദേശ വാസികള്‍ക്ക് വെള്ളം തികയാത്ത അവസ്ഥയാണ്. 

 

 

Heat Waves