രാജസ്ഥാനില്‍ ഉഷ്ണതരംഗത്തില്‍ ഒരാഴ്ചക്കിടെ 12 മരണം

അല്‍വാര്‍, ഭില്‍വാര, ബലോത്ര, ജയ്സാല്‍മീര്‍ തുടങ്ങിയ ഇടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ജലോറിലും ബാര്‍മറിലുമായി ആറ് തൊഴിലാളികളാണ് മരിച്ചത്

author-image
Rajesh T L
New Update
Heat

HEAT WAVE IN NORTH EAST

Listen to this article
0.75x 1x 1.5x
00:00 / 00:00

ഉത്തരേന്ത്യയില്‍ ശക്തമായ ഉഷ്ണതരംഗം തുടരുന്നു. രാജസ്ഥാനില്‍ മാത്രം ഒരാഴ്ചക്കിടെ ഉഷ്ണതരംഗം മൂലം 12 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.  48.8ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തെ താപനില. രാജ്യത്തെ ഈ വര്‍ഷത്തെ റെക്കോഡ് താപനിലയാണിത്.അല്‍വാര്‍, ഭില്‍വാര, ബലോത്ര, ജയ്സാല്‍മീര്‍ തുടങ്ങിയ ഇടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ജലോറിലും ബാര്‍മറിലുമായി ആറ് തൊഴിലാളികളാണ് മരിച്ചത്.പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്.

 

Heat Waves