തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, എസ് സി ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു.''നിങ്ങള്‍ അധികാരികളെ സമീപിച്ചിട്ടുണ്ടോ? പരാതിപരിഹാരത്തിനായി നിങ്ങള്‍ ആദ്യം അധികാരികളെ സമീപിക്കണം''- ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ഹരജിക്കാരന്‍ ഹരജി പിന്‍വലിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം മോദിയെ ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ആനന്ദ് എസ് ജോന്ദലെ വഴി ഫാത്തിമ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.