ഉത്തർപ്രദേശിലെ ഹത്രസ് അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണസംഘം. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചും അന്വേഷണ റിപ്പോർട്ടിൽ പരാമർശം ഉണ്ട്. അതേസമയം സംഭവത്തിൽ നൂറിലേറെ പേരുടെ മൊഴിയെടുത്തു. ജില്ലാമജിസ്ട്രേറ്റിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ ഇതുവരെ 6 പേർ അറസ്റ്റിലായിട്ടുണ്ട്. ആറ് സംഘാടക സമിതി അംഗങ്ങളാണ് അറസ്‌റ്റിലായത്. പിടിയിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. മുഖ്യപ്രതി ദേവപ്രകാശ് മധുകർ ഇപ്പോഴും ഒളിവിലാണ്. ദേവപ്രകാശിന് പോലീസ് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഹാത്രസ് അപകടത്തിൽ ഉത്തരവാദി യുപി സർക്കാരാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകിയ സർക്കാർ സഹായം കുറവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഹായധനം വർദ്ധിക്കപ്പണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. അ