‘ക്ഷമ പരീക്ഷിക്കരുത്': പ്രജ്വലിന് താക്കീതുമായി എച്ച്.ഡി.ദേവഗൗഡ

തന്റെ ക്ഷമപരീക്ഷിക്കരുതെന്നും രാജ്യത്ത് തിരിച്ചുവന്ന് വിചാരണ നേരിടണമെന്നും നിയമത്തെ അനുസരിക്കണമെന്നും പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താവനയിൽ ദേവഗൗഡ പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു.

author-image
Vishnupriya
New Update
hd

എച്ച്.ഡി.ദേവഗൗഡ

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ കർണാടക ഹാസൻ മണ്ഡലത്തിലെ എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ. തന്റെ ക്ഷമപരീക്ഷിക്കരുതെന്നും രാജ്യത്ത് തിരിച്ചുവന്ന് വിചാരണ നേരിടണമെന്നും നിയമത്തെ അനുസരിക്കണമെന്നും പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താവനയിൽ ദേവഗൗഡ പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു.

‘‘പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ശിക്ഷ നൽകണമെന്നാണ് നിലപാട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനങ്ങൾ എനിക്കും എന്റെ കുടുംബത്തിനും നേരെ രൂക്ഷ വാക്കുകൾ ഉപയോഗിക്കുന്നു. അതേക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. അവരെ തടയാനോ വിമർശിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ് അവരോട് തർക്കിക്കാനും ഞാൻ ശ്രമിക്കില്ല. അയാൾ വിദേശത്തേക്ക് പോയത് എന്റെ അറിവോടെയല്ലെന്ന് ‍ജനങ്ങളെ ബോധ്യപ്പെടുത്താനും എനിക്കാവില്ല. ഇപ്പോൾ പ്രജ്വൽ എവിടെയാണെന്നും എനിക്കറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെ എതിർക്കും’’– രണ്ടുപേജുള്ള വൈകാരികമായ പ്രസ്താവനയിൽ ദേവഗൗഡ പറയുന്നു.

91 വയസ്സുകാരനായ ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. 'പ്രജ്വൽ രേവണ്ണക്കുള്ള എന്റെ താക്കീത്' എന്ന തലക്കെട്ടിലാണ് പ്രസ്താവന ആരംഭിക്കുന്നത്. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കുടുംബത്തോടല്ല, ജനങ്ങളോടാണ് കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു.

hd deva gowda prajwal revanna